
നന്മണ്ട: യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസ് അക്രമം നടത്തിയതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് എലത്തൂർ നിയോജക മണ്ഡലം കമ്മിറ്റി മുഖ്യമന്ത്രിയുടെ കോലം കത്തിക്കലും പ്രതിഷേധ പ്രകടനവും നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി വൈശാൽ കല്ലാട്ട് ഉദ്ഘാടനം ചെയ്തു. എലത്തൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് പ്രഭി പുനത്തിൽ അദ്ധ്യക്ഷത വഹിച്ചു. പ്രത്യൂഷ് ഒതയോത്ത്, സനൂജ് കുരുവട്ടൂർ, സായൂജ് കൃഷ്ണ, ഷാഹിൻ പൊയിലിൽ, സി.സി.അമിത്ത്, ഹരിപ്രസാദ്, റഷിൻ ജിയാസ് കൂളിപൊയിൽ, ആൽബിൻ, മിഥുൻ കൂമ്പിലാവിൽ, ദിപിൻ പൊയിൽതാഴം, അശ്വൻ ചേളന്നൂർ, ആദർശ്.ബി.എസ്, അശ്വന്ത് പാറയിൽ, മുഹസിൻ.ടി എന്നിവർ നേതൃത്വം നൽകി.