s

മേപ്പയ്യൂർ: കേരള മഹിളാസംഘം ജില്ലാ ക്യാമ്പ് മേപ്പയ്യൂർ ഇ.ടി.രാധ നഗറിൽ നടന്നു. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.വസന്തം, സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജിമോൾ, സംസ്ഥാന വെെസ് പ്രസിഡന്റ് സ്വർണലത, ഡോ. സന്ധ്യാ കുറുപ്പ്, സത്യൻ കാരയാട്, അജയ് ആവള, അനുവിന്ദ്, സൗരവ് എന്നിവർ ക്ലാസുകൾ നയിച്ചു. ആർ.ശശി, ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് അജിന, സി.ബിജു, പി.ബാലഗോപാലൻ, കെ.നാരായണക്കുറുപ്പ്, ബിജിഷ, ബാബു കൊളക്കണ്ടി, എം.കെ.രാമചന്ദ്രൻ എന്നിവർ ക്യാമ്പിനെ അഭിവാദ്യം ചെയ്തു. ജില്ലാ സെക്രട്ടറി ടി.ഭാരതി ഭാവി പ്രവർത്തന പരിപാടികൾ അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് റീന മുണ്ടേങ്ങാട്ട്, പി.പി.വിമല ടീച്ചർ, കെ.ടി.കല്ല്യാണി ടീച്ചർ എന്നിവർ സംസാരിച്ചു. റീന സുരേഷ് ക്യാമ്പ് നടപടികൾ നിയന്ത്രിച്ചു. ഉഷ.എൻ.കെ നന്ദി പറഞ്ഞു.