
ബാലുശ്ശേരി: വിള സംരക്ഷണവും ഭൂഗർഭജല സംരക്ഷണവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'തെങ്ങിനു തടം മണ്ണിനു ജലം" ക്യാമ്പയിന്റെ ഭാഗമായി ഹരിത കേരളം ജില്ലാ മിഷൻ ടീമും പഞ്ചായത്തും ചേർന്ന് വാർഡ് ഏഴിൽ ക്യാമ്പയിൻ സംഘടിപ്പിച്ചു. ഹരിത കേരളം മിഷൻ കോ- ഓർഡിനേറ്ററും ആർ.പിമാരും ഇന്റേൺസും ചേർന്ന് ഓരോ തടങ്ങൾ വീതം തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്ട് ഉദ്ഘാടനം ചെയ്തു. ഹരീഷ് നന്ദനം അദ്ധ്യക്ഷത വഹിച്ചു. പ്രസാദ്.പി.ടി പദ്ധതി വിശദീകരിച്ചു. കൃഷ്ണപ്രിയ നന്ദി പറഞ്ഞു. ജെസ്ലിൻ, രാജേഷ്, ആയ ജാൻവി, അഭിരാമി, അനമിത്ര എന്നിവരും കർഷക പ്രതിനിധികളും പ്രദേശവാസികളും ക്യാമ്പയിന്റെ ഭാഗമായി.