photo-

ബാലുശ്ശേരി: എൽ.ഡി.എഫിനെ പരാജയപ്പെടുത്തുന്നതോടൊപ്പം ബി.ജെ.പിയെ പ്രതിരോധിക്കാനും ജാഗ്രത പാലിക്കണമെന്ന് ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ പറഞ്ഞു. കോൺഗ്രസ് ഉണ്ണിക്കുളം മണ്ഡലം ക്യാമ്പ് എക്‌സിക്യുട്ടീവ് വള്ളിയേത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ.കെ.അബ്ദുൾ നാസർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ടി.കെ.രാജേന്ദ്രൻ ക്യാമ്പ് മാർഗരേഖ അവതരിപ്പിച്ചു. കെ.ബാലകൃഷ്ണൻ കിടാവ്, പി.കെ.രാഗേഷ്, ജൈസൽ അത്തോളി, കെ.എം.ഉമ്മർ, ടി.പി.അസീസ്, ശ്രീജ ചേലത്തൂർ, എ.കെ.അബ്ദുൽസമദ്, എം.ടി.മധു, ടി.എം.വരുൺ കുമാർ എന്നിവർ സംസാരിച്ചു. കെ.പി.സിറാജ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.ജി യൂണിവേഴ്‌സിറ്റിയിൽ നിന്ന് എം.എ ഇക്കണോമിക്‌സിൽ രണ്ടാം റാങ്ക് നേടിയ ആർ.ബി.ആര്യ, ജില്ലാതല അദ്ധ്യാപക കഥാരചനയിൽ രണ്ടാം സ്ഥാനം നേടിയ ഷൗക്കത്ത് വള്ളിയോത്ത് എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.