1
ചെറുവണ്ണൂരിലെ ഇ.എസ്.ഐ. ഡിസ്പൻസറി കളിലേക്ക് എൻ.ജി.ഒ അസോസി യേഷൻ മീഞ്ചന്ത ബ്രാഞ്ച് കമ്മിറ്റി ഏർപ്പെടുത്തിയ മരുന്നു കവറുകൾ ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരി യിൽ നിന്ന് മെഡിക്കൽ ഓഫീസർമാരായ സി. സതീഷ് എം.എസ് വേണു ഗോപാൽ എന്നിവർ ഏറ്റുവാങ്ങുന്നു.

കോഴിക്കോട്: മരുന്നു പൊതിയുന്ന കവറുകൾക്ക് ക്ഷാമം നേരിട്ട ചെറുവണ്ണൂർ ഇ.എസ്.ഐയുടെ ഒന്ന്, രണ്ട് ഡിസ്പെൻസറികളുടെ ഫാർമസികളിലേക്ക് എൻ.ജി.ഒ അസോസിയേഷൻ ആവശ്യമായ മരുന്നു കവറുകൾ കൈമാറി.എൻ.ജി.ഒ അസോസിയേഷന്റെ മീഞ്ചന്ത ബ്രാഞ്ചാണ് കവറുകൾ നൽകിയത്. അസോ.ജില്ലാ സെക്രട്ടറി പ്രേംനാഥ് മംഗലശ്ശേരിയിൽ നിന്ന് മെഡിക്കൽ ഓഫീസർമാരായ ഡോ. സി.സതീഷ്, ഡോ. എം.എസ്. വേണുഗോപാൽ എന്നിവർ കവറുകൾ ഏറ്റുവാങ്ങി. ബ്രാഞ്ച് വൈസ് പ്രസിഡന്റ് പി. മനോജ് അദ്ധ്യക്ഷത വഹിച്ചു. എം. ജിഷി, ഇ.കെ.മുഹ്‌തസം ബില്ലാഹ് എന്നിവർ പ്രസംഗിച്ചു. പി. നജ്മൽ ബാബു, കെ. ഹസ്ന , കെ.ടി. ഡയാന എന്നിവർ നേതൃത്വം നൽകി.