news
ബേങ്ക് പ്രസിഡണ്ട് കെ.കെ.പാർത്ഥൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: കൺസ്യൂമർ ഫെഡും മരുതോങ്കര സർവീസ് സഹകരണ ബാങ്കും സംയുക്തമായി മുള്ളംകുന്നിൽ ഓണം വിപണനമേള ആരംഭിച്ചു. 14ന് സമാപിക്കും. മരുതോങ്കര സഹകരണ ബാങ്ക് പ്രസിഡന്റ് കെ.കെ.പാർത്ഥൻ ഉദ്ഘാടനം ചെയ്തു.ടി.കെ അശ്റഫ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി കെ.സി പവിത്രൻ സ്വാഗതം പറഞ്ഞു. ഡയരക്ടർമാരായ, ഷെർലി ജോർജ്, ജെയ്സൺ നെടുമല, വി.കെ.നസീമ ജമാൽ, പി.പി.കെ നവാസ്, രാഷ്ട്രിയ പാർട്ടി പ്രനിധികളായ തോമസ് കൈതകുളം, കെ.ആർ.ബിജു, പി.ഭാസ്കരൻ, പി.എ മുഹമ്മദ്, കെ.ജെ.സെബാസ്റ്റ്യൻ, ലിനീഷ് ഗോപാൽ, ജോസ് മനയിൽ ബിന്ദു കുരാറ, ബിന്ദുവള്ളിപറമ്പ് , റഫീഖ് പച്ചിലേരി, ടി.ടി.ഷാജി, കെ.സി ബിനീഷ്, എന്നിവർ പ്രസംഗിച്ചു.