news
മുൻ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസംഗിക്കുന്നു.

കുറ്റ്യാടി: മരുതോങ്കര മണ്ഡലം കോൺഗ്രസ് ക്യാമ്പ് എക്സിക്യുട്ടീവ് മുൻ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഇത്രയേറെ അഴിമതിയും സ്വജനപക്ഷപാതവും കാണിച്ച മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ലെന്നും ഏത് അഴിമതിയെ പറ്റി അന്വേഷണം നടത്തിയാലും വിരൽ ചൂണ്ടപ്പെടുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെയാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ശ്രീധരൻ കക്കട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ.ടി.ജയിംസ്, സത്യൻ കടിയങ്ങാട്, ഡി.സി.സി സെക്രട്ടറി പ്രമോദ് കക്കട്ടിൽ, ജമാൽ കോരങ്ങോട്ട്, കെ.പി.കരുണാകരൻ, കെ.പി.രാജൻ, കോരങ്ങോട്ട് മൊയ്തു, അഡ്വ. കെ.എം.രഘുനാഥ്, ശ്രീജേഷ് ഊരത്ത്, കെ.കെ പാർത്ഥൻ, കെ.സി കൃഷ്ണൻ, മനോജ് ചാലക്കണ്ടി, സി.വി.അജയൻ എന്നിവർ പ്രസംഗിച്ചു. എം.ബി.ബി.എസ് പ്രവേശനം നേടിയ അമൽജ്യോതിസ് കുറ്റിയിൽ, സ്നോവിയ എന്നിവരെ അനുമോദിച്ചു.