ranjith-

കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് 30 ദിവസത്തേക്ക് താത്കാലിക ജാമ്യം അനുവദിച്ചത്. മാങ്കാവ് സ്വദേശിയുടെ പരാതിയിൽ കസബ പൊലീസെടുത്ത കേസ്, സംഭവം നടന്നുവെന്ന് പരാതിയിലുള്ള ബംഗളൂരുവിലേക്ക് മാറ്റാനിരിക്കെയാണ് മുൻകൂർ ജാമ്യം.

തുടർന്നുള്ള അന്വേഷണത്തിനും തെളിവ് ശേഖരണത്തിനുമായി പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും കേസിന്റെ സി.ഡി ഫയൽ ബാംഗ്ലൂരിൽ ദേവനഹള്ളി ഇന്റർനാഷ‌ണൽ എയർപോർട്ട് പൊലീസ് സ്റ്റേഷനിലേക്ക് അയച്ചെന്നും കേസ് അവിടേക്ക് ട്രാൻസ്ഫർ ചെയ്യുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012ൽ ബംഗളൂരുവിൽ വച്ച് രഞ്ജിത്ത് പീഡനത്തിനിരയാക്കിയെന്നാണ് യുവാവിന്റെ പരാതി. പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദമുണ്ടായെന്നും പരാതിക്കാരൻ പറഞ്ഞു.