ബേപ്പൂർ: ബേപ്പൂർ മിനി സ്റ്റേഡിയവും പരിസരവും ശുചീകരിച്ചു. കോർപ്പറേഷനിലെ കണ്ടിൻജെന്റ് തൊഴിലാളികളാണ് ഇന്നലെ പുല്ല് വെട്ട് യന്ത്രത്തിന്റെ സഹായത്തോടെ സ്റ്റേഡിയം ശുചികരിച്ചത്. ശുചീകരണ പ്രവൃത്തി ഇന്നും നടക്കും. ബേപ്പൂർ ബി.സി റോഡിലെ മിനി സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥ മനസിലാക്കാൻ കഴിഞ്ഞ ദിവസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് സ്റ്റേഡിയം സന്ദർശിച്ചിരുന്നു. കോർപ്പറേഷൻ അധികൃതരും കൗൺസിലർമാരും ബേപ്പൂരിലെ ഫുട്ബോൾ പരിശീലന കമ്മിറ്റി പ്രതിനിധികളും പങ്കെടുത്ത ചർച്ചയിൽ സ്റ്റേഡിയം വികസനം യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിരുന്നു. കോർപ്പറേഷൻ എച്ച്. ഐ ശ്രീനിവാസൻ, ജെ.എച്ച്.ഐമാരായ സുജി, ജീവൻലാൽ, കൗൺസിലർ ഗിരിജ, മൻസൂർ അലി , സലീം എന്നിവർ നേതൃത്വം നൽകി.