ഫറോക്ക്: മാലിന്യമുക്ത നവകേരളം രണ്ടാംഘട്ട ക്യാമ്പയിന്റെ ഭാഗമായി ഫറോക്ക് നഗരസഭ ജനകീയ നിർവഹണ സമിതി രൂപീകരിച്ചു. ഒക്ടോ. 2 മുതൽ മാർച്ച് 30 വരെയാണ് ക്യാമ്പ്. നഗരസഭ ചെയർമാൻ എൻ.സി.അബ്ദുൽ റസാക്ക് ഉദ്‌ഘാടനം ചെയ്തു. കെ.വി.അഷ്റഫ്, രാജീവ്, കെ.റീജ, സന്ദീപ്, പി.പ്രിയ, ശിഹാബ്.കെ, ജാഫർ, കെ.കുമാരൻ, ഇ.കെ.താഹിറ, പി.ബൽക്കീസ്, കെ.പി.സുലൈഖ, ബിജേഷ്, സുബിൽ, ഷിജി, അനി ഐസക്, ശുചിത്വ മിഷൻ, കെ.എസ്.ഡബ്ലിയു, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, യുവജന- വിദ്യാർത്ഥി- മഹിളാ സംഘടന പ്രതിനിധികൾ, വ്യാപാരി വ്യവസായി സംഘടന പ്രതിനിധികൾ, റസിഡന്റ്സ് അസോ. പ്രതിനിധികൾ, ഹരിത കർമ്മ സേന ഭാരവാഹികൾ, ആശാവർക്കർമാർ പങ്കെടുത്തു.