kunnamangalamnerwws
കുന്ദമംഗലം അഗ്രോ പ്രൊഡ്യൂസർ സൊസൈറ്റി ഉത്പാദന വിപണന കേന്ദ്രം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു.

കുന്ദമംഗലം: ഫാർമർ പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ പെരുവയലിൽ ആരംഭിച്ച കുന്ദമംഗലം അഗ്രോ പ്രൊഡ്യൂസർ സൊസൈറ്റി ഉത്പാദന വിപണന കേന്ദ്രം പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു.

പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി വിപണനം ഉദ്ഘാടനം ചെയ്തു. ആത്മ പ്രോജക്ട് ഡയറക്ടർ എസ്.സ്വപ്ന പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.അബൂബക്കർ ലോഗോ പ്രകാശനം ചെയ്തു. പി.സുഹറ, വിനോദ് കുമാർ എളവന, രൂപ നാരായണൻ, അജയ് അലക്സ്, പി.ശ്രീജ എന്നിവർ പ്രസംഗിച്ചു. എം.കെ.ശ്രീവിദ്യ സ്വാഗതവും ടി.ജെ. സണ്ണി നന്ദിയും പറഞ്ഞു.