കുന്ദമംഗലം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ എയ്ഡഡ് സ്‌കൂൾ മാനേജേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി സമാഹരിച്ച തുകയുടെ ആദ്യഗഡു 25 ലക്ഷം രൂപ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി . അസോസിയേഷൻ നടത്തുന്ന സന്നദ്ധ പ്രവർത്തങ്ങളുടെ ഭാഗമായാണ് ഫണ്ട് സമാഹരിച്ചത്. നിലവിൽ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ കുട്ടികളുടെ വാർഡിൽ പോഷകാഹാര വിതരണ പദ്ധതി അസോസിയേഷൻ ഏറ്റെടുത്ത് നടത്തുന്നുണ്ട് . സംസ്ഥാന പ്രസിഡന്റ് നാസർ എടരിക്കോട് ,സംസ്ഥാന ജനറൽ സെക്രട്ടറി മണി കൊല്ലം , സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അരവിന്ദാക്ഷൻ മണ്ണൂർ , ഗുലാബ് ഖാൻ , പി.കെ. അൻവർ എന്നിവർ പങ്കെടുത്തു.