inl
ഐ.എൻ.എൽ

നാദാപുരം: ഡൽഹി, മുംബയ്, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്കും കുടുംബങ്ങൾക്കും ഓണത്തിന് കേരളത്തിലെത്താൻ സ്പെഷ്യൽ ട്രെയിനുക ൾ ആരംഭിക്കണമെന്ന് ഐ.എൻ.എൽ നാദാപുരം പഞ്ചായത്ത് കമ്മിറ്റി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

സീസണിൽ വിമാന ചാർജും ബസ് ചാർജും അനിയന്ത്രിതമായി കൂട്ടി മലയാളികളെ ചൂഷണം ചെയ്യുകയാണ്.

യാത്രാ പ്രശ്നം പരിഹരിക്കാൻ റെയിൽവേ ഓണക്കാലത്ത് സ്പെഷ്യൽ ട്രെയിനുകൾ

അനുവദിച്ച് മലയാളിയുടെ യാത്രാ ദുരിതത്തിന് പരിഹാരം കാണണം. ഐ.എൻ.എൽ നാദാപുരം മണ്ഡലം ജനറൽ സെക്രട്ടറി രവി പുറ്റങ്കി ഉദ്ഘാടനം ചെയ്തു. വി.എ.പോക്കർ ഹാജി, നാസർ ചിയ്യൂർ, കെ.കെ.അൻവർ,

അത്തിലാട്ട് കുട്ട്യാലി ഹാജി, കുഞ്ഞബ്ദുല്ല തെരുവൻ പറമ്പ് എന്നിവർ പ്രസംഗിച്ചു.