art-of-living
ആർട്ട് ഓഫ് ലിവിംഗ് പയ്യോളി ചാപ്റ്റർ രജത ജയന്തി ആഘോഷം പെരുമ ഓഡിറ്റോറിയത്തിൽ കോഴിക്കോട് ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി നരസിംഹാനന്ദ ഉദ്ഘാടനം ചെയ്യുന്നു

പയ്യോളി: ആർട്ട് ഓഫ് ലിവിംഗ് പയ്യോളി ചാപ്റ്റർ രജത ജയന്തി ആഘോഷം പെരുമ ഓഡിറ്റോറിയത്തിൽ കോഴിക്കോട് ശ്രീരാമകൃഷ്ണ മഠാധിപതി സ്വാമി നരസിംഹാനന്ദ ഉദ്ഘാടനം ചെയ്തു. ഭാരതത്തിന്റെ മാത്രം സവിശേഷതയായ അദ്ധ്യാത്മിക ജ്ഞാനത്തെ ലോകം ഇന്നും ആശ്രയിക്കുന്നത് ആധുനിക കാലത്തും പ്രസക്തിയുള്ളതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.സ്വാഗതസംഘം ചെയർമാൻ കെ.പി.രമേശൻ അദ്ധ്യക്ഷത വഹിച്ചു. കവി പി.കെ.ഗോപി മുഖ്യപ്രഭാഷണം നടത്തി. പയ്യോളി നഗരസഭ ചെയർമാൻ വി.കെ.അബ്ദുറഹിമാൻ, സ്വാഗതസംഘം കൺവീനർ സി.കെ.സുനിൽകുമാർ, ഇ.കെ. ഷൈനി, കുറുങ്ങോട്ടു ബാലകൃഷ്ണൻ, മോഹൻദാസ് ചെറുവോട്ട് എന്നിവർ പ്രസംഗിച്ചു.