img
എച്ച് എം എസ് നവീകരിച്ച ഓഫീസ് ഉദ്ഘാടനവും മികച്ച സഹകാരി ക്കുള്ള എംഎൻ നായർ പുരസ്കാര ജേതാവ് മനയത്ത് ചന്ദ്രന് ആദരവ് ചടങ്ങും പി മോഹൻ എം എൽ .എ ഉദ്ഘാടനം ചെയ്യുന്നു

വടകര: നവീകരിച്ച എച്ച്.എം.എസ് ഓഫീസ് ഉദ്ഘാടനവും മികച്ച സഹകാരിക്കുള്ള എം.എൻ നായർ പുരസ്കാരം നേടിയ മനയത്ത് ചന്ദ്രന് ആദരവും നൽകി. കെ.പി.മോഹനൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൗർണമി തിയേറ്റേഴ്സിന്റെ ആദരവ് ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് എം .കെ .ഭാസ്കരൻ നിർവഹിച്ചു എച്ച്.എം.എസ് യൂണിറ്റ് സെക്രട്ടറി ശ്രുതി മനോജൻ അദ്ധ്യക്ഷത വഹിച്ചു, കെ.കെ.കൃഷ്ണൻ, നെല്ലോളി ചന്ദ്രൻ, കുനിയിൽ രവീന്ദ്രൻ, എം.കെ.കുഞ്ഞിരാമൻ, ആർ.എം.ഗോപാലൻ, കണ്ടോത്ത് നാരായണൻ, പി.ടി.കെ ബാബു, എന്നിവർ പ്രസംഗിച്ചു. എൻ .ബാബു സ്വാഗതവും ടി .എസ് .ചന്ദ്രൻ നന്ദിയും പറഞ്ഞു.