മേപ്പയ്യൂർ: മേപ്പയ്യൂരിൽ ഓണം വിപണന മേളയ്ക് തുടക്കമായി. മേപ്പയ്യൂർ ബസ്‌സ്റ്റാൻഡ് പരിസരത്ത് മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.പി. ശോഭ അദ്ധ്യക്ഷത വഹിച്ചു. വി.സുനിൽ , രമ.വി.പി, ഭാസ്കരൻ കൊഴുക്കല്ലൂർ, വാർഡ് മെമ്പർമാരായ റാബിയ എടത്തികണ്ടി , ബിജു വി.പി, വിജയൻ ശ്രീനിലയം, അനിൽകുമാർ കെ. പി, ശ്രീലേഖ. കെ. ആർ, ഗീത കെ.കെ തുടങ്ങിയവർ പ്രസംഗിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഇ.ശ്രീജയ സ്വാഗതവും ബിന്ദു കെ.പി നന്ദിയും പറഞ്ഞു. മേള 13ന് സമാപിക്കും.