s
പനമരം ബ്ലോക്ക് ആത്മയുടെ ആഭിമുഖ്യത്തിൽ ഫാം സന്ദർശിക്കാനെത്തിയ കർഷക സംഘം

തിരുവമ്പാടി: ഫാം ടൂറിസം സർക്യൂട്ടിലെ ഫാമുകൾ സന്ദർശിക്കാനും കർഷകരിൽ നിന്ന് പരിശീലനം നേടാനും വയനാട് പനമരം ബ്ലോക്ക് ആത്മയുടെ ആഭിമുഖ്യത്തിൽ കർഷകരുടെ സംഘം വീണ്ടുമെത്തി. പുരയിടത്തിൽ ജോസേട്ടൻ (ജേക്കബ് തോമസ്) സംരക്ഷിക്കുന്ന നൂറ് കിലോയിലധികം തൂക്കം വരുന്ന ആടുകളും ശാസ്ത്രീയമായി നിർമ്മിച്ച കൂടുകളും സന്ദർശകർക്ക് കൗതുകമായി. കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ സ്മിത.എൻ.എസ്, ചന്ദ്ര, ധന്യ, രേഖ മോഹൻ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘത്തെ തിരുവമ്പാടി ഇരവഞ്ഞിവാലി ടൂറിസം ഫാർമർ ഇന്ററസ്റ്റ് ഗ്രൂപ്പ് പ്രസിഡന്റ് അജു എമ്മാനുവൽ സ്വീകരിച്ചു. ഡൊമിനിക് മണ്ണുക്കുശുമ്പിൽ, ദേവസ്യ മുളക്കൽ എന്നിവർ ക്ലാസെടുത്തു.