s
യു.ഡി.എഫ് സംഘടിപ്പിച്ച ഏകദിന ഉപവാസസമരത്തിൽ നിന്ന്

തിരുവമ്പാടി: ചിപ്പിലിത്തോട് മരുതിലാവ് പ്രദേശങ്ങളിൽ വന്യമൃഗ ശല്യം രൂക്ഷമായിട്ടും നടപടിയെടുക്കാത്ത തിൽ പ്രതിഷേധിച്ച് കാണലോട്, ചിപ്പിതോട് യു.ഡി.എഫ് കമ്മിറ്റികൾ ചിപ്പിലിത്തോട് 29ാം മൈലിൽ ഏകദിന ഉപവാസസമരം നടത്തി. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി വി.കെ.ഹുസൈൻ കുട്ടി ഉദ്ഘാടനം ചെയ്തു. ജാഫർ ആലുങ്കൽ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ.കാസിം മുഖ്യപ്രഭാഷണം നടത്തി. ജോബി ഇലന്തൂർ, രാജേഷ് ജോസ്, വിൻസെന്റ് വടക്കേമുറിയിൽ, അലക്സ് തോമസ്, അംബിക മംഗലത്ത് എന്നിവർ പ്രസംഗിച്ചു. സമാപനം കെ.പി.സി.സി അംഗം പി.സി.ഹബീബ് തമ്പി ഉദ്ഘാടനം ചെയ്തു.