കോഴിക്കോട്: ഓണക്കാലത്ത് പാലിന്റെ ഗുണനിലവാരം മനസിലാക്കുന്നതിനും സാമ്പിളുകൾ പരിശോധിച്ച് ഗുണനിലവാരം ബോദ്ധ്യപ്പെടുന്നതിനും സൗജന്യ പാൽ പരിശോധന യൂണിറ്റ് സജ്ജമാക്കി ക്ഷീരവികസന വകുപ്പ്. സിവിൽ സ്റ്റേഷൻ അഞ്ചാം നിലയിലെ ക്ഷീരവികസന വകുപ്പിന്റെ ജില്ലാ ഗുണനിയന്ത്രണ യൂണിറ്റിൽ 14 വരെയാണ് പരിശോധന. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി.ഗവാസ് ഉദ്ഘാടനം ചെയ്തു. വിപണിയിൽ നിന്ന് ശേഖരിക്കുന്ന സാമ്പിളുകൾക്ക് പുറമെയാണ് പൊതുജനങ്ങൾ എത്തിക്കുന്ന പാൽ ലാബിൽ സൗജന്യമായി പരിശോധിക്കുന്നത്. പരിശോധനയ്ക്ക് കുറഞ്ഞത് 200 മില്ലി പാൽ സാമ്പിൾ കൊണ്ടുവരണം. പാക്കറ്റ് പാൽ ആണെങ്കിൽ പാക്കറ്റ് പൊട്ടിക്കരുത്. ഫോൺ: 0495- 2371254.