ayyappa
അയ്യപ്പസേവാസമാജം

വടകര: ശബരിമല അയ്യപ്പ സേവാ സമാജം താലൂക്ക് കമ്മിറ്റി യോഗം വടകര തെരു ഗണപതി ക്ഷേത്രം ഓഡിറ്റോറിയത്തിൽ ചേർന്നു. വത്സലൻ കുനിയിൽ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് പി.കെ.കുമാരഗുരു സ്വാമി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ അദ്ധ്യക്ഷൻ പി.വിജയബാബു മുഖ്യപ്രഭാഷണം നടത്തി. അമ്പോറ്റി കോഴഞ്ചേരിയുടെ ദേഹ വിയോഗത്തിലും വയനാട് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും സ്മരണാഞ്ജലി അർപ്പിച്ചു. യോഗത്തിൽ ഭാവി പരിപാടികളെക്കുറിച്ച് ചർച്ച നടത്തി. ഒക്ടോ. 27ന് വടകര താലൂക്കിലെ എല്ലാ ഗുരുസ്വാമിമാരെയും പങ്കെടുപ്പിച്ച് അയ്യപ്പ കുടുംബ സംഗമം നടത്താൻ തീരുമാനിച്ചു. ജയേഷ് വടകര, വി.പി.ജിനചന്ദ്രൻ, പവിത്രൻ ചോമ്പാല, രഞ്ജിത്ത് കുറുപ്പ്, പ്രകാശൻ ചോമ്പാല, അശ്വിൻ ഓർക്കാട്ടേരി എന്നിവർ പ്രസംഗിച്ചു.