 
കൊയിലാണ്ടി: പ്രാദേശിക കർഷകർ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് വിപണി കണ്ടെത്തി ന്യായ വിലയിൽ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ഓണസമൃദ്ധി കാർഷിക ചന്ത ടൗൺഹാൾ പരിസരത്ത് നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്‌ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.എ.ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ പി.രത്നവല്ലി, വി.പി.ഇബ്രാഹിംകുട്ടി, വത്സരാജ് കേളോത്ത്, കൃഷി ഓഫീസർ പി.വിദ്യ, കാർഷിക വികസനസമിതി അംഗങ്ങളായ പി.കെ.ഭരതൻ, ശ്രീധരൻ കന്മനകണ്ടി, മാധവൻ, അസി. കൃഷി ഓഫീസർ രജീഷ് കുമാർ എന്നിവർ പ്രസംഗിച്ചു. 14ന് സമാപിക്കും.