run
പയ്യോളി റൺ

പയ്യോളി:ആരോഗ്യമുള്ള യുവ തലമുറയെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ ലോക ഹൃദയദിനത്തോടനുബന്ധിച്ച് ജെ.സി.ഐ സോൺ 21 മാരത്തോൺ പയ്യോളി റൺ 29ന് നടക്കും. പയ്യോളി റണ്ണേഴ്സ് ക്ലബിന്റെ സഹകരണത്തോടെ രാവിലെ ആറിന് എട്ട് കിലോമീറ്റർ മത്സര ഇനവും മൂന്ന് കിലോമീറ്റർ ഫൺ റണ്ണുമാണ് സംഘടിപ്പിക്കുന്നത്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 8000, 4000, 2000 രൂപ വീതം സമ്മാനം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9048787842, 9745400033. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ്‌ നിഷാന്ത്, സെക്രട്ടറി നിഷിൽ.എംസി, അജ്മൽ മാടായി,ഷൈജൽ സഫാത്ത്, പ്രോഗ്രാം ഡയറക്ടർ നാസർ എന്നിവർ പങ്കെടുത്തു.