വടകര: മുൻ വടകര മുനിസിപ്പൽ ചെയർമാൻ കെ. കെ. രാഘവൻ 39ാംചരമ വാർഷികം വിവിധ പരിപാടികളോടെ നടത്താൻ തീരുമാനിച്ചു. ഒക്ടോ. നാലിന് രാവിലെ 8 മണിക്ക് സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന ഒക്ടോ. ഏഴിന് വൈകിട്ട് 4.30 ന് വടകര ടൗൺ ഹാളിൽ അനുസ്മരണ സമ്മേളനവും പൊതു രംഗത്തെ മികച്ച സംഭാവനയ്ക്കുള്ള.കെ. കെ.രാഘവൻ സ്മാരക പുരസ്‌കാര സമർപ്പണവും നടത്തും. മനയത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. എം. കെ. ഭാസ്കരൻ ഉദ്ഘാടനം ചെയ്തു. എ.ടി.ശ്രീധരൻ. കെ.കെ.കൃഷ്ണൻ. വി.പി.നാണു. പി.പ്രദീപ് കുമാർ. എം.സതി.എ.പി. അമർനാഥ്. മലയിൽ ബാലകൃഷ്ണൻ, വനജ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. സി.കുമാരൻ സ്വാഗതവും എൻ.കെ.സുധാകരൻ നന്ദിയും പറഞ്ഞു.