lockel
രാമനാട്ടുകര ഓണസമൃദ്ധി കാർഷിക വിപണി ​

രാമനാട്ടുകര: രാമനാട്ടുകര നഗരസഭ കൃഷി ഭവൻ വൈറ്റ് സിൽക്‌സിന് സമീപം 'ഓണസമൃദ്ധി 2024' കാർഷിക വിപണി നടത്തി. രാമനാട്ടുകര നഗരസഭ വികസനകാര്യ സ്ഥിരംസമിതി അ​ദ്ധ്യക്ഷ ​ പി ടി​.നദീറ​ വിപണി​ ഉദ്ഘാടനവും ആദ്യ വിൽപന​യും നിർവഹിച്ചു. രാമനാട്ടുകര നഗരസഭ ഭരണസമിതി അംഗങ്ങൾ, നഗരസഭ സെക്രട്ടറി, കാർഷിക വികസന സമിതിയംഗങ്ങൾ, കർഷകർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 14 വരെ ചന്ത പ്രവർത്തിക്കും. കൃഷിക്കാരുടെ പച്ചക്കറികൾ വിപണി വിലയേക്കാൾ 10 ശതമാനം കൂടുതൽ തുക കൊടുത്ത് സംഭരിച്ച് അവ ഉപഭോക്താക്കൾക്ക് 30 ശതമാനം കുറഞ്ഞ നിരക്കിൽ ലഭ്യമാക്കുകയാണ് കൃഷി വകുപ്പിന്റെ ഓണവിപണിയുടെ ലക്ഷ്യം.