onam
ഓണപ്പുടവ

രാമനാട്ടുകര​ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് നഗരസഭയിലെ നഗര സൗന്ദര്യ പരിപാലക ജീവനക്കാർക്കുള്ള ഓണപ്പുടവ നഗരസഭ ചെയർപേഴ്സൺ ബുഷ്റാ റഫീഖിന് യൂണിറ്റ് പ്രസിഡന്റ് പി എം അജ്മൽ കൈമാറി​ . യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര അ​ദ്ധ്യക്ഷത വഹിച്ചു, സ്റ്റാൻഡിംഗ് കമ്മിറ്റി അ​ദ്ധ്യക്ഷരായ പി.കെ.അബ്ദുല്ലത്തീഫ്, കെ.എം.യമുന, വി.എം.പുഷ്പ, പി.ടി.നദീറ, എം. കെ.ഗീത,എച്ച്.എസ്.ഒ ഷിജിൽ കുമാർ, കെ .കെ .വിനോദ് കുമാർ,അസ്‌ലം പാ​ണ്ടികശാല, സി .ദേവൻ, സി. സന്തോഷ് കുമാർ, ഹബീബ് അൽഫ എന്നിവർ ​പങ്കെടുത്തു.