ഫറോക്ക് : സുഹൃത് സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഫറോക്ക് നഗരസഭയിലെ 43 ഹരിത കർമ്മ സേനാംഗങ്ങൾക്ക് ഓണക്കോടി നൽകി. സ്ത്രീകൾക്ക് സാരിയും പുരുഷന്മാർക്ക് മുണ്ട്, ഷർട്ടുമാണ് നൽകിയത്. ഫറോക്ക് നഗരസഭ ഹാളിൽ നഗരസഭ ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. സുഹൃത് സംഘം ചെയർമാൻ പി.വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ കെ.വി. അഷറഫ്, കെ.കുമാരൻ, പി.ബൽക്കീസ്, കൗൺസിലർ ടി.പി.സലിം, എഴുത്തുകാരൻ ശശിധരൻ ഫറോക്ക്, ഡോ. പി. കെ.ചന്ദ്രൻ, ടി.ബാലകൃഷ്ണൻ നായർ , കെ.ഷിഹാബ്, വി.ഷൈജ എന്നിവർ പ്രസംഗിച്ചു. കൺവിനർ എം.എ.ബഷീർ സ്വാഗതവും ജോ. കൺവീനർ വിജയകുമാർ പൂതേരി നന്ദിയും പറഞ്ഞു.