photo
നന്മണ്ട സബ് റീജിയണൽ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ ബാലുശ്ശേരിയിൽ നടത്തിയ ജനകീയ സദസ്സിൽ ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.കെ അനിത പ്രൊപ്പോസൽ സ്വീകരിക്കുന്നു

ബാലുശ്ശേരി: ബസ് സർവീസ് കാര്യക്ഷമമാക്കുന്നതിനും യാത്രാക്ലേശം പരിഹരിക്കുന്നതിന്റെയും ഭാഗമായി നന്മണ്ട സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്റെ നേതൃത്വത്തിൽ ബാലുശേരിയിൽ ജനകീയ സദസ് സംഘടിപ്പിച്ചു. ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, റെസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ.അനിത ഉദ്ഘാടനം ചെയ്തു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ, ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്, അത്തോളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. റിജേഷ്, ജോ. ആർ.ടി.ഒ പി.രാജൻ, എം.വി.ഐ രൂപേഷ് എന്നിവർ പ്രസംഗിച്ചു.