img20240912
യു.ഡി.എഫ് മുക്കം ബാങ്കിലേക്ക് നടത്തിയ മാർച്ച് കെ.പ്രവീൺകുമാർ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: വോട്ടർപട്ടികയിൽ നിന്ന് മൂവായിരത്തോളം ആളുകളെ നീക്കം ചെയ്തെന്നാരോപിച്ച് മുക്കം സർവീസ് സഹകരണ ബാങ്കിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാർച്ച് നടത്തി. സി.പി.എം ഭരണ സമിതിയ്ക്കും സെക്രട്ടറിക്കും ഇലക്ടറൽ ഓഫീസർക്കുമെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ മാർച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. എം.മധു അദ്ധ്യക്ഷത വഹിച്ചു. പി.സി.ഹബീബ് തമ്പി, നിജേഷ് അരവിന്ദ്, ദിനേശ് പെരുമണ്ണ, സി.കെ.കാസിം, പി.ജി.മുഹമ്മദ്, എം.ടി.അഷ്റഫ്, എം.സിറാജുദ്ദീൻ, കെ.ടി.മൻസൂർ, സമാൻ ചാലൂളി, സുജ ടോം, അബ്ദു കൊയങ്ങോറൻ, ഗഫുർ കല്ലുരുട്ടി, എം.കെ.മമ്മദ്, ബി.പി.റഷീദ്, കപ്പ്യേടത്ത് ചന്ദ്രൻ, റഫീഖ് മാളിക എന്നിവർ പ്രസംഗിച്ചു. എ.എം.അബൂബക്കർ സ്വാഗതവും ഷരീഫ് വെണ്ണക്കോട് നന്ദിയും പറഞ്ഞു.