വടകര: കെ.കുഞ്ഞിരാമക്കുറുപ്പ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണക്കിറ്റ് വിതരണവും മടപ്പള്ളി ഗവ.കോളേജിൽ നിന്ന് മാനവിക വിഷയങ്ങളിൽ ഉന്നത വിജയം നേടിയ അശ്വതി പി.എസ്, ജയലക്ഷ്മി പി എന്നീ വിദ്യാർത്ഥികൾക്കുള്ള സ്റ്റുഡൻസ് എക്സലൻസ് അവാർഡ് വിതരണവും ഓർക്കാട്ടേരിയിൽ നടന്നു. ഷാഫി പറമ്പിൽ എം.പി ഉദ്ഘാടനം ചെയ്തു. കുഞ്ഞിരാമക്കുറുപ്പ് ജന്മശതാബ്ദി മന്ദിരത്തിലേക്ക് ഏറാമല ബാങ്ക് ചെയർമാൻ മനയത്ത് ചന്ദ്രൻ പ്രൊജക്ടർ സംഭാവനയായി നൽകി. ഫൗണ്ടേഷൻ ചെയർമാൻ പി.രമേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി.മിനിക, പാറക്കൽ അബ്ദുള്ള എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി.കെ.രാജേഷ് സ്വാഗതവും സെക്രട്ടറി പി.പി.രതീശൻ നന്ദിയും പറഞ്ഞു.