img
യു.ഡി.എഫ്, ആർ.എം.പി.ഐ സംഘടിപ്പിച്ച പ്രതിഷേധ സംഗമം കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: തട്ടിക്കൂട്ട് കമ്പനികൾ നടത്തുന്ന ദേശീയപാത വികസന പ്രവൃത്തികൾ ജനജീവിതം ദുസഹമാക്കിയെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. യു.ഡി.എഫ്,​ ആർ.എം.പി.ഐ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അശാസ്ത്രീയ പാത നിർമ്മാണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ദേശീയപാത അതോറിറ്റി, പൊതുമരാമത്ത് വകുപ്പ്, ജില്ലാ ഭരണകൂടം എന്നിവർ തയ്യാറാവണം. ജില്ലാ ഭരണകൂടം ഒന്നിലും ഇടപെടുന്നില്ല. കേരളത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നതിന് കാലങ്ങളായി വിലങ്ങ് നിന്നവർ അധികാരത്തിലേറിയപ്പോൾ തങ്ങളാണ് പദ്ധതിയുടെ അവകാശികളെന്ന് പറയുന്നു. നിർമ്മാണ ഘട്ടത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസത്തിൽ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ഇടപെടുന്നില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോട്ടയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള, എൻ.വേണു, അഡ്വ. ഐ.മൂസ, അഡ്വ. ഇ.നാരായണൻ നായർ, പ്രദീപ് ചോമ്പാല, ഒ.കെ.കുഞ്ഞബ്ദുള്ള, എൻ.പി.അബ്ദുള്ള ഹാജി, സതീശൻ കുരിയാടി, പറമ്പത്ത് പ്രഭാകരൻ, രഞ്ജിത്ത് കുമാർ, എം.ഫൈസൽ, വി.കെ.പ്രേമൻ, പുറന്തേടത്ത് സുകുമാരൻ, ബാബു ഒഞ്ചിയം, വി.കെ.അസീസ് എന്നിവർ പ്രസംഗിച്ചു.