lockel
ഓണാഘോഷത്തിൽ ചേർത്തുനിർത്തലിന്റെ സന്ദേശം നൽകി ഫാറൂഖ് കോളേജ്

​രാമനാട്ടുകര:​ ​ഓണാഘോഷ പരിപാടിയിൽ ചേർത്തുനിർത്തലിന്റെ സന്ദേശം നൽകി ഫാറൂഖ് കോളേജ്. കോളേജിലെ നാടകവേദിയായ ട്രൂപ്സ് അവതരിപ്പിച്ച ഹ്രസ്വ തെരുവുനാടകം ശ്രദ്ധേയമായി. പ്രിൻസിപ്പൽ ഡോ. ആയിഷ സ്വപ്ന ഉദ്ഘാടനം ചെയ്തു. വാർപ്പ് മാതൃകകളെ തച്ചുടക്കുന്ന മാവേലിയാണ് നാടകത്തിലെ പ്രധാന ആകർഷണം. മാവേലിയുടെ കൂടെ അനുഗമിക്കുന്ന പുലികൾക്ക് പകരം മാവേലി ചേർത്ത് പിടിക്കുന്നത് വയനാട്ടിലെ ദുരന്തബാധിതരേയും ഗസയിലെ യുദ്ധത്തിന്റെ ഇരകളെയും കൊൽക്കത്തയിലെ ബലാത്സംഗത്തിനിരയായ ഡോക്ടറെയുമാണ്. ആഘോഷത്തിൽ ആർപ്പോ വിളികൾക്കൊപ്പം ദുരന്തം അനുഭവിക്കുന്ന എല്ലാ സഹജീവികളെയും ചേർത്തുപിടിക്കുക എന്ന വിശാലമായ ഒരാശയമാണ് നാടകത്തിലൂടെ അവതരിപ്പിച്ചത്. കോളേജിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലും പൊതു ഇടങ്ങളിലും എത്തിയാണ് സംഘം നാടകം അവതരിപ്പിച്ചത്.