ബേപ്പൂർ: ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട എ.ഡി.ജി.പി അജിത് കുമാറിനെ സർക്കാർ സംരക്ഷിക്കുന്നതിനെതിരെ മുസ്ലിം യൂത്ത് ലീഗ് ബേപ്പൂർ നിയോജക മണ്ഡം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫറോക്ക് പൊലീസ് അസി. കമ്മിഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന സെക്രട്ടറി ടി.പി.എം. ജിഷാൻ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി എ.അഹ്‌മദ് കോയ,യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് പി.വി.അവർ ഷാഫി, സെക്രട്ടറി അനീസ് തോട്ടുങ്ങൽ, സഹീർ നല്ലളം, മുനിസിപ്പൽ ചെയർമാൻ എൻ.സി.അബ്ദുൽ റസാഖ്, മുനിസിപ്പൽ ലീഗ് പ്രസിഡന്റ് അഡ്വ. കെ.എം.ഹനീഫ, സെക്രട്ടറി എം.മൊയ്തീൻ കോയ, എ. എം.ഇഖ്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു.