 
നാദാപുരം: നാദാപുരം ഉപജില്ല ശാസ്ത്രമേള ലോഗോ വാണിമേൽ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ പ്രകാശനം ചെയ്തു. മേള ജനറൽ കൺവീനർ ക്രസന്റ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ. പ്രീത ഏറ്റുവാങ്ങി. നാദാപുരം എ.ഇ.ഒ. പി.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗങ്ങളായ വി.കെ.മൂസ, കണ്ടിയിൽ ഫാത്തിമ, പറമ്പത്ത് റസാഖ്, ക്രസന്റ് ഹൈ സ്കൂൾ പ്രധാധാദ്ധ്യാപകൻ എം.കെ. അഷ്റഫ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ.വി. കുഞ്ഞമ്മദ്, വിവിധ സബ് കമ്മിറ്റി ഭാരവാഹികൾ എന്നിവർ പ്രസംഗിച്ചു. ഓക്ടോ. 9, 10 തിയതികളിൽ വാണിമേൽ ക്രസന്റ് ഹയർസെക്കൻഡറി സ്കൂളിലാണ് ശാസ്ത്രോത്സവം.