കുറ്റ്യാടി: തീവ്രചലനപരിമിതിയാലും മറ്റ് അസുഖങ്ങൾ മൂലവും വിദ്യാലയത്തിൽ എത്താൻ കഴിയാത്ത കുട്ടികളുടെ വീടുകളിൽ സഹപാഠികളും അദ്ധ്യാപകരും ബി .ആർ സി പ്രവർത്തകരും ഒത്തുചേർന്നു. കുന്നുമ്മൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് മുഹമ്മദ് കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ എ.ഇ.ഒ.ഒ അബ്ദുൾ റഹിമാൻ അദ്ധ്യക്ഷത വഹിച്ചു. കുന്നുമ്മൽ ബി പി സി എം ടി പവിത്രൻ സ്വാഗതം പറഞ്ഞു. പാലിയേറ്റിവ് കെയർ പ്രവർത്തകൻ സൂപ്പി കക്കട്ടിൽ , എച്ച്.എം ഫോറം കൺവീനർ ദിനേശൻ , ട്രെയിനർ കെ പി ബിജു ,സനൂപ് എന്നിവർ പ്രസംഗിച്ചു. എയ്ഞ്ചലിനുള്ള ഓണസമ്മാനം എ ഇ ഒ അബ്ദുറഹ്മാൻ സമ്മാനിച്ചു. ഓണപ്പൂക്കളവും ഓണസദ്യയും ഒരുക്കി. ബി.ആർ.സി സംഗീതാദ്ധ്യാപിക സ്മിത നേതൃത്വത്തിൽ ഓണപ്പാട്ടും അരങ്ങേറി.