 
ഫറോക്ക്: ഫറോക്ക് നഗരസഭയിലെ 17 ശുചീകരണ തൊഴിലാളികൾക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി ഫറോക്ക് യൂണിറ്റ് ഓണക്കോടി സമ്മാനിച്ചു. നഗരസഭ ചെയർമാൻ എൻ.സി അബ്ദുൽ റസാഖ് ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർ പേഴ്സൻ കെ റീജ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷരായ കെ. വി അഷറഫ്, കെ കുമാരൻ, പി ബൽക്കീസ്,ഇ കെ താഹിറ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് എം മമ്മുണ്ണി, ജനറൽ സെക്രട്ടറി അബൂബക്കർ, വ്യാപാരി വ്യവസായി പ്രതിനിധികളായ പി.സി സംഷീർ, ഷിജിത്ത്, പി എ അബ്ദുൾ നാസർ, കെ മുഹമ്മദലി, റഹൂഫ്, സജേഷ്,ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ,കൗൺസിലർമാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.