 
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷനിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് കേരള ലോക്കൽ സെൽഫ് ഗവ. സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.സുരേഷ് ആവശ്യപ്പെട്ടു. കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ കോഴിക്കോട് യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സൗഹൃദ സംഗമവും യാത്രയയപ്പ് യോഗവും അംഗത്വ കാമ്പയിനും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർവീസിൽ നിന്ന് വിരമിച്ച കെ. മണിയ്ക്ക് ഉപഹാരം നൽകി. വി. ഷജിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി.കെ.രജിത്ത് കുമാർ, കെ. ലതിക,ഗായത്രി. എം പ്രിയേഷ്. എൻ,ജയചന്ദ്രൻ, ടി.കെ, ആർ.വി ഹരീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ആർ.വി വെങ്കിടേഷ് സ്വാഗതവും സി. മഹേന്ദ്രൻ നന്ദിയും പറഞ്ഞു.