photo
എൻ.സി.പി. നേതാവ് സി. വിജയൻ മാസ്റ്റർ അനുസ്മരണം ജില്ലാ പ്രസിഡൻ്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

ബാലുശ്ശേരി: എൻ.സി.പി നേതാവും പനങ്ങാട്ടെ സാമൂഹ്യ-സാംസ്കാരിക പ്രവർത്തകനുമായിരുന്ന സി.വിജയൻ മാസ്റ്ററുടെ രണ്ടാം ചരമ വാർഷികത്തിൽ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. എൻ.സി.പി ജില്ലാ പ്രസിഡന്റ് മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എൻ.സി.പി സംസ്ഥാന സെക്രട്ടറി പി.സുധാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. കെ. ചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. പി.വി ഭാസ്ക്കരൻ കിടാവ്, ടി. മുഹമ്മദ്, സി. പ്രഭ, ബഷീർ അഹമ്മദ്, അസയിനാർ എമ്മച്ചംകണ്ടി, രാധാകൃഷ്ണൻ ഇയ്യാട്, ഗണേശൻ തെക്കേടത്ത്, വീരവർമ്മ രാജ,റംല മാടം വള്ളികുന്നത്ത്, ടി.രുഗ്മിണി, കെ. കൃഷ്ണൻ പി.പി. രവി, എം.പി ഗോപാലകൃഷ്ണൻ, ഷാജി.കെ. പണിക്കർ, രാജൻനായർ, എൻ.കെ.ഹമീദ്, വിജയൻമലയിൽ എന്നിവർ പ്രസംഗിച്ചു. എം. ലോഹിതാക്ഷൻ സ്വാഗതവും എം.പി ദാമോദരൻ നന്ദിയും പറഞ്ഞു.