
കോഴിക്കോട്: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി മാവിളിക്കടവ് ജംഗ്ഷനിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഇരട്ട അടിപ്പാതയുടെ രണ്ടാംഘട്ട നിർമ്മാണത്തിനായാണ് മൂന്ന് മാസത്തേക്ക് റോഡ് അടച്ചിടുന്നത്.
നിയന്ത്രണം ഇങ്ങനെ
1. കണ്ണൂർ ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ മാവിളിക്കടവ് നയാര പെട്രോൾ ബങ്കിന് മുന്നിൽ നിന്ന് ഇടത്തോട്ട് തിരിഞ്ഞു സർവീസ് റോഡിലൂടെ സഞ്ചരിച്ച് വേങ്ങേരി മുളിയിൽ ജംഗ്ഷനിൽ നിന്ന് ദേശീയപാതയിലേക്ക് പ്രവേശിക്കണം.
2. മലാപ്പറമ്പ് ഭാഗത്ത് നിന്ന് ദേശീയപാതയിലൂടെ കണ്ണൂർ ഭാഗത്തേക്കുള്ള വാഹനങ്ങൾ വേങ്ങേരി ഓവർപ്പാസ് കഴിഞ്ഞുള്ള കിയ കാർ ഷോറൂമിന് മുന്നിൽ നിന്ന് ഇടത്തേക്കുള്ള സർവീസ് റോഡിൽ കയറി മാവിളിക്കാവ് നയാര പെട്രോൾ ബങ്കിന് മുന്നിലൂടെ ദേശീയ പാതയിൽ പ്രവേശിക്കണം.
3. മാവിളിക്കടവ്- വേങ്ങേരി വരെ ദേശീയപാതയുടെ സർവീസ് റോഡുകളിൽ വൺവേ ഗതാഗതം മാത്രമാകും.
4. കരുവിശ്ശേരി- മാവിളിക്കടവ് റോഡിൽ നിലവിലുള്ള അടിപ്പാത അടയ്ക്കും. കരുവിശ്ശേരി ഭാഗത്ത് നിന്നു മാവിളിക്കടവ് പോകേണ്ട വാഹനങ്ങൾ മാവിളിക്കടവ് ദേശീയപാതയിലെ നയാര പെട്രോൾ ബങ്കിന് മുന്നിലൂടെ ദേശീയപാതയിൽ കയറി ഇടത്തേക്ക് തിരിഞ്ഞ് സർവീസ് റോഡിലൂടെ പോകണം.
5. മാവിളിക്കടവ് ഭാഗത്തു നിന്ന് നഗരത്തിലേക്ക് പോകേണ്ട വാഹനങ്ങൾ മാളിക്കടവ് അടിപ്പാതയ്ക്ക് സമീപത്ത് നിന്ന് ഇടത്തോട്ട് തിരിഞ്ഞ് സർവീസ് റോഡിലൂടെ ദേശീയപാതയിൽ കയറി വേങ്ങേരി ഓവർപ്പാസിന് സമീപത്ത് നിന്ന് വലത്തോട്ട് തിരിഞ്ഞ് ഇടത്തേ സർവീസ് റോഡിലൂടെ കരുവിശ്ശേരി ഭാഗത്തേക്ക് പോകണം.