
കോഴിക്കോട്: ഓണക്കാലത്ത് ലഹരിയുടെ അനിയന്ത്രിത ഒഴുക്ക് നേരിടാൻ എക്സൈസ് നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ രജിസ്റ്റർ ചെയ്തത് 538 കേസുകൾ. ഇതിൽ 40 മയക്കുമരുന്ന് കേസുകളും 149 അബ്കാരി, 349 പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട കേസുകളുമാണ്. അബ്കാരി കേസുകളിൽ 87 പേരും മയക്കുമരുന്ന് കേസുകളിൽ 40 പേരും ഉൾപ്പെടെ 127 പേർ അറസ്റ്റിലായി. ആകെ 649 പരിശോധനകളാണ് നടത്തിയത്. മറ്റ് വകുപ്പുകളുമായി ചേർന്ന് 14 റെയ്ഡുകളും നടത്തി. 5,891 വാഹനങ്ങൾ പരിശോധിച്ചു. മയക്കുമരുന്ന് കേസിൽ 2ഉം അബ്കാരിയിൽ 8 വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം, സ്ട്രൈക്കിംഗ് ഫോഴ്സ്, രഹസ്യ വിവരങ്ങൾ ശേഖരിക്കുന്നതിന് ഇന്റലിജൻസ് ടീം എന്നിവയുമുണ്ടായിരുന്നു. കർണാടക, മാഹി എന്നിവിടങ്ങളിൽ നിന്ന് വൻ തോതിൽ ലഹരി എത്താൻ സാദ്ധ്യതയുള്ളതിനാൽ ബോർഡിംഗ് പട്രോളിംഗ്, ഹൈവേ പട്രോളിംഗ്, ബൈക്ക് പട്രോളിംഗ് എന്നിവയും ശക്തമാക്കിയിട്ടുണ്ട്. വാറ്റിന് സാദ്ധ്യതയേറിയ മലയോര-വനമേഖലകളിലെല്ലാം കർശന പരിശോധനയാണ് നടക്കുന്നത്. വ്യാജമദ്യവും ലഹരിവസ്തുക്കളുടെ കടത്തും വിപണനവും തടയാൻ ലക്ഷ്യമിട്ട് ആഗസ്റ്റ് 15ന് ആരംഭിച്ച സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവ് 20 വരെ തുടരും.
പിടികൂടിയത് 61 ലക്ഷം
രൂപയുടെ മയക്കുമരുന്ന്
മയക്കുമരുന്നായ 154 ഗ്രാം മെത്താഫിറ്റമിനാണ് ഓണം സ്പെഷ്യൽ ഡ്രൈവിൽ പിടികൂടിയത്. 61,60,000 രൂപ വില വരും ഇതിന്. 40 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 8 കിലോ കഞ്ചാവും പിടികൂടി.
കേസുകൾ
അബ്കാരി: 149
മയക്കുമരുന്ന്: 40
പുകയില ഉത്പന്നങ്ങൾ കടത്ത്: 349
പിടിച്ചെടുത്ത ലഹരിവസ്തുക്കൾ
വാഷ്- 3,532 ലിറ്റർ
വിദേശ നിർമ്മിത ഇന്ത്യൻ മദ്യം- 396 ലിറ്റർ
വിദേശ മദ്യം-165 ലിറ്റർ
കഞ്ചാവ്- 8 കിലോ
പുകയില ഉത്പ്പന്നങ്ങൾ- 17.86 കിലോ
ഹാഷിഷ് ഓയിൽ- 5.17
മെത്താംഫിറ്റമിൻ- 154 ഗ്രാം
അറാക്ക്- 80 ലിറ്റർ