2

കല്ലാച്ചി: തർബിയത്തുസിബിയാൻ സെക്കൻ‌ഡറി മദ്രസയിൽ നബിദിനാഘോഷം വിവിധ പരിപാടികളോടെ നടന്നു. രാവിലെ പി.കെ.കുഞ്ഞബ്ദുള്ള മാസ്റ്റർ പതാക ഉയർത്തി പരിപാടികൾക്ക് തുടക്കം കുറിച്ചു. നബിദിന റാലി, കുട്ടികളുടെ കലാ പരിപാടികൾ, കഥാപ്രസംഗം, ദഫ് പ്രദർശനം തുടങ്ങിയവ നടന്നു. പരിപാടിയുടെ ഭാഗമായി മദ്രസ പരിസരത്ത് നിന്നാരംഭിച്ച റാലിക്ക് മദ്രസ കമ്മിറ്റി സെക്രട്ടറി സി.കെ.നാസർ, സദ്ർ മുഅല്ലിം സാലിം ദാറാനീ, വി.പി.ഫൈസൽ, തുണ്ടിയിൽ അബുഹാജി, പി.കെ.സമീർ, ആനാണ്ടി അബ്ദുല്ല, അൻവർ പുതുശ്ശേരി, സുബൈർ.സി.കെ, ആനാണ്ടി മുഹമ്മദ്, ടി.കെ.ഇബ്രാഹിം, തുണ്ടിയിൽ കുഞ്ഞാലി ഹാജി എന്നിവർ നേതൃത്വം നൽകി.