
ബാലുശ്ശേരി: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ താമരശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി ഓണാഘോഷം വിവിധ പരിപാടികളോടെ കാക്കൂർ അമ്പലപ്പാട് സുകൃതം ഗേൾസ് സെന്ററിൽ നടന്നു. സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.അരവിന്ദൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.സിജു അദ്ധ്യക്ഷത വഹിച്ചു, ഒ.കെ.ഷെറീഫ്, പി.എം.ശ്രീജിത്ത്, എം.കൃഷ്ണമണി, കെ.എം.സുജേഷ്, സുധീർകുമാർ, പി.കെ.മനോജ്കുമാർ, സുധീർ.സി, വിജീഷ്, ഗിരീഷ്കുമാർ, രഞ്ജിത്ത്, സുകൃതം ട്രസ്റ്റ് ചെയർമാൻ മഹാദേവൻ, രാജൻ തുടങ്ങിയവർ സംസാരിച്ചു. ഓണപ്പൂക്കളം, ഓണക്കളികൾ, ഓണസദ്യ എന്നിവ സെന്ററിലെ അന്തേവാസികളായ കുട്ടികൾക്ക് ഒരുക്കി നല്കി. ബെന്നി ജോർജ് നന്ദി പറഞ്ഞു.