
കൊയിലാണ്ടി: സേവാഭാരതി നാലുവർഷമായി മുടങ്ങാതെ ദിവസേന നടത്തി വരുന്ന തെരുവോര- ആശുപത്രി അന്നദാന പദ്ധതിയുടെ ഭാഗമായി തിരുവോണ നാളിൽ തെരുവോരത്ത് ഓണസദ്യ നൽകി. കൊയിലാണ്ടി ബസ് സ്റ്റാൻഡിൽ 400 ഓളം പേർക്ക് സദ്യ വിളമ്പി. കൊയിലാണ്ടിയെ വിശപ്പുരഹിത നഗരമാക്കുക എന്ന ഉദ്ദേശ്യത്തോടെ ആരംഭിച്ച പദ്ധതി പൊതുജനങ്ങളുടെ സഹകരണത്തോടെയാണ് നടത്തിവരുന്നത്. സേവാഭാരതി ജില്ലാ സെക്രട്ടറി വി.എം.മോഹനൻ, കെ.എസ്.ഗോപാലകൃഷ്ണൻ, കെ.എം.രജി, കല്ലേരി മോഹനൻ, വി.കെ.സജിത്ത് എന്നിവർ നേതൃത്വം നൽകി.