കുറ്റ്യാടി: തെരുവുനായ ആക്രമണത്തിൽ വിദ്യാർത്ഥി ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. കുറ്റ്യാടി പരിസര പ്രദേശങ്ങളായ ഊരത്ത്, മാവുള്ള ചാൽ, കുളങ്ങര താഴ ഭാഗങ്ങളിൽ ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. പരിക്കേറ്റവരിൽ ചെറുവിലങ്ങിൽ പപ്പൻ (65),​ ഭാര്യ ലീല (60) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജിലും കല്ലാച്ചി ഇയ്യംങ്കോട്ട് കാപ്പാരോട്ടുമ്മൽ സിജിന (34),​ പുത്തൻപുരയിൽസൗമ്യ (37),​ മാക്കൂൽ അഹിലാമിയ(6),​ വെള്ളരി ചാലിൽ പോക്കർ (70) എന്നിവരെ കുറ്റ്യാടി ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വടകര ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. നായയ്ക്ക് പേബാധിച്ചിരിക്കാൻ സാദ്ധ്യതയുണ്ടെന്നും ഇത് മറ്റ് നായകളെ കടിച്ചിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.