
മുക്കം: വയോജനങ്ങൾക്കായി ആയുർവേദം, ഹോമിയോ, യൂനാനി ഡിസ്പൻസറികളുടെ സഹകരണത്തോടെ കാരശ്ശേരി പഞ്ചായത്ത് ആയുഷ് വയോജനമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. നോർത്ത് കാരശ്ശേരി ഹൈവേ റസിഡൻസി ഓഡിറ്റോറിയത്തിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ആമിന എടത്തിൽ, മെഡിക്കൽ ഓഫീസർമാരായ ജിഷ്ല വിവേക്, പി.ഉണ്ണിക്കൃഷ്‌ണൻ, കെ.പി.നിസാമുദ്ദീൻ, ആശ്വാസ് പാലിയേറ്റീവ് കൺവീനർ നടുക്കണ്ടി അബൂബക്കർ എന്നിവർ സംബന്ധിച്ചു. കെ.എം.സി. ടി മെഡിക്കൽ കോളേജിലെ ഡോ. സിജിന ക്ലാസെടുത്തു.