img

വടകര: റെയിൽവേയും മറ്റു സന്നദ്ധ സംഘടനകളും കൈകോർത്ത് സ്വച്ഛദാഹി സേവ ദ്വൈ വാരാചരണത്തിന് വടകര റെയിൽവേ സ്റ്റേഷനിൽ തുടക്കം കുറിച്ചു. വാർഡ് കൗൺസിലർ പ്രേമകുമാരി വനമാല ഉദ്ഘാടനം ചെയ്തു. വത്സലൻ കുനിയിൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റേഷൻ സൂപ്രണ്ട് ടി.പി.മനേഷ് സ്വച്ഛദാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 17 മുതൽ ഒക്ടോബർ രണ്ടുവരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ ശുചീകരണത്തിന് പുറമേ സൈക്കിൾ റാലി, ഗാന്ധി സന്ദേശയാത്ര മുതലായ പരിപാടികൾ സംഘടിപ്പിക്കും. പി.സജീഷ്, ധന്യ പി പി രാജൻ, മണലിൽ മോഹനൻ, കെ.ദേവീദാസ്, ഫൈസൽ.എം, കെ.പി.രാധാകൃഷ്ണൻ, ഡോ. പി.ശശികുമാർ, എസ്.അബ്ദുൽ റഹ്മാൻ, അജിത് പാലയാട്, ബാലഗോപാലൻ.വി.പി എന്നിവർ സംസാരിച്ചു.