photo

നന്മണ്ട: ബി.എം.എസ് നന്മണ്ട പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ വിശ്വകർമ്മ ജയന്തി ദേശീയ തൊഴിലാളി ദിനം ആഘോഷിച്ചു. നന്മണ്ട പതിമൂന്നിൽ നടന്ന പരിപാടി ബി.എം.എസ് ജില്ലാ ജോയിന്റ് സെക്രട്ടറി പി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു. ബി.എം.എസ് പഞ്ചായത്ത് പ്രസിഡന്റ് സി.എം.ശ്യാമളൻ അദ്ധ്യക്ഷത വഹിച്ചു. അസംഘടിത പെൻഷണേഴ്സ് സംഘ് ജില്ലാ ജോയിന്റ് സെക്രട്ടറി ഒ.പി.പ്രഭാകരൻ, എൻ.മുരളീധരൻ, പ്രബലൻ മങ്ങലത്ത് സംസാരിച്ചു. നന്മണ്ട വളഞ്ഞ പതിനാലിൽ നിന്നാരംഭിച്ച പ്രകടനത്തിന് ടി.പി.പ്രജീഷ്കുമാർ, വിജി.പി.എം, കൃഷ്ണപ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.