
കുന്ദമംഗലം: സുഹൃദ് വേദിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലത്ത് ഓണം സൗഹൃദസദസ് സംഘടിപ്പിച്ചു. സാംസ്കാരികനിലയത്തിൽ നടന്ന പരിപാടി പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.ചക്രായുധൻ അദ്ധ്യക്ഷത വഹിച്ചു. മുൻഎം.എൽ.എ യുസി.രാമൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, ചന്ദ്രൻ തിരുവലത്ത്, ദേശീയ അദ്ധ്യപക അവാർഡ്ജേതാവ് കെ.എൻ.നാരായണൻനമ്പൂതിരി, കുന്ദമംഗലം പൊലീസ് എസ്.എച്ച്.ഒ. അഷറഫ്, നടൻ വിജയൻ കാരന്തൂർ, കെ.പി.വസന്തരാജ്, ടി.രവീന്ദ്രൻ, ബാബുനെല്ലുളി, എം.ബാബുമോൻ, ടി.പി.സുരേഷ്, വിനോദ്പടനിലം, പി.രവീന്ദ്രൻ,ശിവദാസൻനായർ, അഡ്വ.പ്രേമരാജൻ, പി.വിജയൻ എന്നിവർ പ്രസംഗിച്ചു. ലാൽ സ്വാഗതവും ഷൗക്കത്തലി നന്ദിയും പറഞ്ഞു.