
തിരുവമ്പാടി: ആനക്കാംപൊയിൽ സെന്റ് മേരീസ് ഇടവകയുടെ ആഭിമുഖ്യത്തിൽ വയോജന സംഗമവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു. സിസ്റ്റർ ഷീല സംഗമം ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ. അഗസ്റ്റിൻ പാറ്റാനിയിൽ അദ്ധ്യക്ഷത വഹിച്ചു. കുടുംബ കൂട്ടായ്മ താമരശ്ശേരി രൂപത പ്രസിഡന്റ് തോമസ് വലിയപറമ്പൻ ക്ലാസെടുത്തു. ട്രസ്റ്റിമാരായ അഗസ്റ്റിൻ മണ്ണുകുശുമ്പിൽ, ടോമി മഴുവഞ്ചേരി, തോമസ് കരിക്കണ്ടം, ജൂബിൻ മണ്ണുകുശുമ്പിൽ, കത്തോലിക്കാ കോൺഗ്രസ് രൂപത സമിതി അംഗം പൗളിൻ ചേന്നംപള്ളിൽ എന്നിവർ പ്രസംഗിച്ചു. മുതിർന്ന അംഗങ്ങളെ ആദരിക്കൽ, സ്നേഹ വിരുന്ന് എന്നിവയും നടന്നു.