news
സംസ്ഥാന സെക്രട്ടറി കോരങ്ങോട്ട് മൊയ്തു ഉദ്ഘാടനം ചെയ്യുന്നു.

കായക്കൊടി: മലയോരമേഖലയിലെ കർഷകർ ദുരിതമനുഭവിക്കുകയാണെന്നും കർഷകപ്രശ്നങ്ങൾ സർക്കാർ കണ്ടില്ലെന്ന് നടിക്കരുതെന്നും മണ്ഡലം കർഷക കോൺഗ്രസ് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോരംങ്കോട്ട് മൊയ്തു ഉദ്ഘാടനം ചെയ്തു. ടി.പി.മൊയ്തു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എൻ.രാജശേഖരൻ മുഖ്യപ്രഭാഷണംനടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി.കെ സുരേ ന്ദ്രൻ, നാദാപുരം നിയോജകമണ്ഡലം പ്രസിഡന്റ് സോജൻ ആലക്കൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.പി ബിജു, ഒ.പി മനോജ്, ഒ.രവിന്ദ്രൻ, ആർ.സജീവൻ, കെ.അബുജാക്ഷൻ, കെ.പി ഹ മീദ്, യു.വി.സി അമ്മത്ഹാജി, യു.വി ബിന്ദു,കെ.വി കണാരൻ, വി.കെ വത്സരാജ് സി.പി സാലിഹ് പ്രകാശൻ ചേറ്റുപൊയിൽ പ്രസംഗിച്ചു.