chess
ചെസ് ചാമ്പ്യന്മാർ ട്രോഫികളുമായി സംഘാടകർക്കൊപ്പം

മീനങ്ങാടി: സ്‌പോർട് കൗൺസിൽ സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെയും വിമുക്തി മിഷന്റെയും നേതൃത്വത്തിൽ നടത്തിയ ജില്ലാ സബ്ജൂനിയർ ചെസ് മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ എം.എസ്. അനുരാഗും പെൺകുട്ടികളിൽ എം.എസ്. അനുഷയും ചാമ്പ്യന്മാരായി. നാൽപ്പത്തിയൊമ്പത് പേർ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ നിന്ന് സംസ്ഥാന മൽസരത്തിൽ പങ്കെടുക്കുന്നതിന് ഒപ്പൺ, ഗേൾസ് വിഭാഗത്തിൽ നിന്ന് നാല്‌പേർ വീതമാണ് യോഗ്യത നേടിയത്.
ഓപ്പൺ വിഭാഗം: എംഎസ്. അനുരാഗ്, കെ. അലീഫ്, അനന്തനാരായണൻ, വി. ഷാഹുൽ ഹമീദ്. ഗേൾസ് വിഭാഗം; എം.എസ്. അനുഷ, ദിയ ബിജോയ്, പി. പാർവ്വണ, ഇതൾ സൂസൺ എൽദോസ് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഒക്‌ടോബർ 1, 2 തീയ്യതികളിലാണ് സംസ്ഥാന ചെസ് ചാമ്പ്യൻഷിപ്പ്. വിമുക്തി മാനേജർ എ.ജെ. ഷാജി ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ജി.എച്ച്.എസ്.എസ് പ്രിൻസിപ്പൾ ഷിവി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ചെസ് അക്കാദമി പ്രസിഡന്റ് പി.എസ്. വിനീഷ് അദ്ധ്യക്ഷത വഹിച്ചു. ബീജു എന്നിവർ പ്രസംഗിച്ചു. വി.ആർ. സന്തോഷ് സ്വാഗതവും ആർ. രമേഷ് നന്ദിയും പറഞ്ഞു.

ചെസ് ചാമ്പ്യന്മാർ ട്രോഫികളുമായി സംഘാടകർക്കൊപ്പം